അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സാറാസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയ നായികമാരാണ് പുറത്ത് വിട്ടത്. ഒരു സിനിമാ ലൊക്കേഷനെ ഓര്‍മ്മിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റര്‍. കോവിഡ് കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തിലാണ് ചിത്രം ജൂഡ് പൂര്‍ത്തിയാക്കിയത്.
കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിരവധി ജൂനിയര്‍ ആര്‍ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് സുരക്ഷ പൂര്‍ണമായി ഒരുക്കിയായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. സണ്ണിവെയ്ന് ആണ് ചിത്രത്തിലെ നായകന്. അന്നബെന്നിനൊപ്പം അച്ഛന് ബെന്നി പി നായരമ്ബലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇരുവരും അഭിനയിക്കുന്ന ആദ്യ ചിത്രമാണ് സാറാസ്. മല്ലിക സുകുമാരന്‍, കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ധീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ക്ലാസ്മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ. ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.സംഗീതം ഷാന്‍ റഹ്മാന്, എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍.