ഡല്‍ഹി: ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍ എന്നിവര്‍ക്കും മുന്‍ഗണനാക്രമത്തില്‍ കോവിഡ് വാക്സിന് ഡോസുകള്‍ ലഭിച്ചേക്കുമെന്ന് സൂചന. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം എന്നിവയുള്ള ഇന്ത്യക്കാരെ കൊമോര്ബിഡിറ്റികളുള്ളവരായി തരംതിരിക്കാമെന്നും മുന്‍ഗണനാടിസ്ഥാനത്തില്‍ കോവിഡ് വാക്സിന് ലഭിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും വാക്സിന് പദ്ധതിയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരാണ് സൂചന നല്‍കിയത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്തുടനീളം വീടുകള്‍ തോറും സര്‍വേ നടക്കുമെന്നും ഇത്തരക്കാരെ തിരിച്ചറിയാന്‍ നിലവിലുള്ള സര്‍ക്കാര്‍ ഡാറ്റാബേസുകള്‍ ഉപയോഗിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഗാര്‍ഹിക സര്‍വേ 50 വയസ്സിനു മുകളിലുള്ളവര്‍ക്കും ആയിരിക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ്, മുനിസിപ്പല്‍ ജീവനക്കാര്‍ തുടങ്ങിയ ഫ്രണ്ട് ലൈന്‍ സര്‍വീസ് സ്റ്റാഫുകള്‍ക്കും പുറമെ, ഈ രണ്ട് വിഭാഗങ്ങളില്‍ പെടുന്ന ആളുകളെ പൊതുജനങ്ങളില്‍ നിന്ന് ആദ്യം വാക്സിന് ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ കണ്ടെത്തും.
ഇതിനായി ആളുകളുടെ പ്രായം മനസ്സിലാക്കുന്നതിനായി അതാതു പ്രദേശങ്ങളിലെ വോട്ടര്‍പട്ടിക സഹായകമാകും .പേരുകള്‍ വീണ്ടും സ്ഥിരീകരിക്കുന്നതിനും കോമോര്‍ബിഡിറ്റികള്‍ കണ്ടെത്തുന്നതിനും വീടുതോറുമുള്ള സര്‍വേ നടത്തണം.
അംഗന്‍വാടി തൊഴിലാളികളെയും അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകരെയും (ആശ) ഇതിനായി നിയോഗിക്കും. ഉദ്യോഗസ്ഥരില്‍ ഒരാള്‍ വ്യക്തമാക്കി.