സന്നിധാനം : കഴിഞ്ഞ ദിവസം സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയില്‍ 36 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സന്നിധാനം,പമ്ബ , നിലയ്ക്കല്‍ എന്നിവിടങ്ങളിലായി പൊലീസുകാര്‍ ഉള്‍പ്പടെ 48 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. സന്നിധാനത്ത് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെയും, വ്യാപാര സ്ഥാപനങ്ങളിലെയും ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാരെയുമാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയത്.