ഓസ്‌ട്രേലിയയ്‌ക്കെതിരായ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്ബരയില്‍ ആദ്യ മത്സരം തോറ്റാല്‍ ഇന്ത്യക്ക് വൈറ്റ്വാഷ് നേരിടേണ്ടിവരുമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു. 2018-19ല്‍ പര്യടനം നടത്തിയ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയോട് പരാജയപ്പെട്ട ടീമിനെ അപേക്ഷിച്ച്‌ ഓസ്ട്രേലിയ വളരെ മെച്ചപ്പെട്ട ടീമായി മാറിയെന്ന് വോണ്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വര്‍ഷം മുമ്ബ് ഇന്ത്യ വളരെ ശക്തമായിരുന്നു. അവ ഭയങ്കരമായിരുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, രവിചന്ദ്രന്‍ അശ്വിന്‍, എന്നിവരുടെ ബൗ ളിംഗ് ആക്രമണം ഇണയ്ക്ക് ആന്‍ വിജയം സമ്മാനിച്ചു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വ്യത്യാസമാണെന്ന് അദ്ദേഹം പറഞ്ഞു. സ്മിത്ത്, വാര്‍ണര്‍, ലാബുഷാഗെന്‍ എന്നിവര്‍ അന്നില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. . ഓസ്‌ട്രേലിയക്കാര്‍ ഇപ്പോള്‍ ഒരു മികച്ച ടെസ്റ്റ് മാച്ച്‌ ടീമാണ്. അവര്‍ ഇംഗ്ലണ്ടിലെ ആഷസ് അനായാസം നേടി. ടിം പെയിന്‍ ഒരു ടെസ്റ്റ് നായകന്‍ എന്ന നിലയില്‍ മിൿച പ്രകടനം ആണ് നടത്തുന്നതെന്നും വോണ്‍ പറഞ്ഞു.