നിര്‍ബന്ധിത കുടുംബാസൂത്രണത്തെ എതിര്‍ക്കുന്നുവെന്നും എത്ര മക്കള്‍ വേണമെന്നും ഏതു കുടുംബാസൂത്രണ മാര്‍ഗം വേണമെന്നും തീരുമാനിക്കേണ്ടതു ഓരോ വ്യക്തികളാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സുപ്രീംകോടതിയില്‍.

മക്കളുടെ എണ്ണം 2 എന്നതുള്‍പ്പെടെ ജനസംഖ്യാ നിയന്ത്രണ നടപടികള്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് ആരോഗ്യ മന്ത്രാലയം നിലപാടു വ്യക്തമാക്കിയത്.

നിര്‍ബന്ധിത കുടുംബാസൂത്രണ നടപടികള്‍ വിപരീതഫലമുണ്ടാക്കുമെന്നും ജനസംഖ്യയെപ്പോലും ബാധിക്കുമെന്നും മന്ത്രാലയം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.