കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്ലാറ്റില്‍നിന്ന് വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു. സേലം സ്വദേശി കുമാരി (55) പുലര്‍ച്ചെയാണ് മരിച്ചത്. അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിഞ്ഞത് ഏഴു ദിവസമാണ്.

കുമാരിയെ വീട്ടില്‍ പൂട്ടിയിട്ടിരുന്നുവെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ഫ്ലാറ്റുടമ അഡ്വ. ഇംതിയാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇക്കഴിഞ്ഞ നാലാം തിയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്‍റെ ഭാര്യ കുമാരിയെ മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്ലാറ്റിന് താഴെ വീണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.

ദുരൂഹമായ ഈ അപകടത്തിന് കാരണം ഫ്ലാറ്റ് ഉടമയാണെന്നാണ് കുമാരിയുടെ ഭര്‍ത്താവിന്‍റെ പരാതി.

അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്‍റെ ഫ്ലാറ്റില്‍ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തില്‍ നിന്ന് 10000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു.
എന്നാല്‍ മോഷണശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്ന് സംശയമുണ്ടെന്ന് ആരോപിച്ച്‌ ഫ്ലാറ്റുടമ ഇംതിയാസ് പൊലീസില്‍ പരാതി നല്‍കിയത്.

പരുക്കേറ്റ് കിടന്ന കുമാരിയുടെ പക്കല്‍ തന്റെ പഴ്സ് കണ്ടെടുത്തിരുന്നെന്നും തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.