ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ച ഉദ്യോഗസ്ഥരെയാണ് തിരിച്ചുവിളിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും ഹാജരാവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും നിലപാട്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് ഫെഡറല്‍ വ്യവസ്ഥയുടെ ലംഘനമാണെന്നും നദ്ദയുടെ സന്ദര്‍ശനം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. ഈ മാസം 14ന് ഹാജരാകണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
നദ്ദയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 19,20 തീയതികളില്‍ അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തോല്‍വി നേരിടുന്ന മമതയും തൃണമൂലും അസ്വസ്ഥരാണെന്നാണ് ദിവസേന നടക്കുന്ന അക്രമ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.