ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് വിവിധ ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ എതിര്‍ത്ത് ആരോ​ഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ രംഗത്ത്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിച്ച്‌ സമരം നടത്തിയത് പാവപ്പെട്ട രോ​ഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി.

ആയുര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുന്നതില്‍ തെറ്റില്ലെന്നും അതേസമയം ബ്രിഡ്ജ് കോഴ്സിലൂടെ ഡോക്ടര്‍മാര്‍ ബിരുദം സമ്ബാദിക്കുന്നതിനോട് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു. ഡ‍ോക്ടര്‍മാരുടെ സമരത്തോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി.