റാഞ്ചി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വൃക്കകളുടെ പ്രവര്‍ത്തനം വഷളാകുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ ഉമേഷ് പ്രസാദ് പറഞ്ഞു. ഈ അവസ്ഥയില്‍ പ്രവചിക്കാന്‍ പ്രയാസമാണ്. ഇത് വ്യക്തമായും ഭയപ്പെടുത്തുന്നതാണ്, ഞാന്‍ ഇത് അധികാരികളെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവിനെ രണ്ടാഴ്ചകള്‍ക്ക് മുമ്ബാണ് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്. കാലിത്തീറ്റ കുംഭകോണ കേസില്‍ 2017ലാണ് ലാലുവിനെ കോടതി ശിക്ഷിച്ചത്.