കോഴിക്കോട്: തിരുവനന്തപുരം കോര്പറേഷന് ഭരണം ബിജെപി പിടിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തിരുവനന്തപുരം നഗരസഭയില്‍ 61 സീറ്റ് ബിജെപി നേടുമെന്നാണ് സുരേന്ദ്രന്റെ അവകാശവാദം. “അറുപത്തിയൊന്നോ അതില്‍ കൂടുതലോ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. കോഴിക്കോട്, കൊച്ചി, കൊല്ലം എന്നിങ്ങനെ അഞ്ചു കോര്‍പറേഷനിലും ബിജെപി മുന്നേറ്റം നടത്തും. കണ്ണൂര്‍ കോര്‍പറേഷനില്‍ വിസ്മയകരമായ രീതിയില്‍, നല്ല സംഖ്യയില്‍ അക്കൗണ്ട് തുറക്കും,” സുരേന്ദ്രന് കോഴിക്കോട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും സുരേന്ദ്രന് പറഞ്ഞു.
തിരുവനന്തപുരം കോര്പറേഷന് ബിജെപി പിടിക്കും, 61 സീറ്റ് നേടും: കെ.സുരേന്ദ്രന്
