തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ജയില്‍ വകുപ്പ്. സംഭവത്തില്‍ മധ്യമേഖല ജയില്‍ ഡിഐജിയും അന്വേഷണം നടത്തും. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ജ​​​യി​​​ലു​​​ക​​​ളി​​​ലേ​​​യും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ തേ​​​ടി വി​​​ശ​​​ദ റി​​​പ്പോ​​​ര്‍​​​ട്ട് സ​​​മ​​​ര്‍​​​പ്പി​​​ക്കാ​​​ന്‍ ജ​​​യി​​​ല്‍ ഡി​​​ജി​​​പി​​​യു​​​ടെ നി​​​ര്‍​​​ദേ​​​ശം. സ്വ​​​പ്ന​​​യെ പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി പാ​​​ര്‍​​​പ്പി​​​ച്ചി​​​രു​​​ന്ന തൃ​​​ശൂ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലെ ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ അ​​​ട​​​ക്കം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി വി​​​ശ​​​ദ റി​​​പ്പോ​​​ര്‍​​​ട്ട് ത​​​യാ​​​റാ​​​ക്കാ​​​ന്‍ നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി​​​യ​​​താ​​​യി ജ​​​യി​​​ല്‍ ഡി​​​ജി​​​പി ഋ​​​ഷി​​​രാ​​​ജ്സിം​​​ഗ് പ​​​റ​​​ഞ്ഞു.
ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഡി​​​ഐ​​​ജി ന​​​ല്‍​​​കി​​​യ​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​ട്ട​​​ക്കു​​​ള​​​ങ്ങ​​​ര ജ​​​യി​​​ലി​​​ലെ റി​​​പ്പോ​​​ര്‍​​​ട്ട് മാ​​​ത്ര​​​മാ​​​ണ്. ഇ​​​തി​​​നു മു​​​ന്‍​​​പു പാ​​​ര്‍​​​പ്പി​​​ച്ചി​​​രു​​​ന്ന ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ അ​​​ട​​​ക്കം അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നാ​​​ണു ജ​​​യി​​​ല്‍ ഡി​​​ജി​​​പി​​​യു​​​ടെ നി​​​ല​​​പാ​​​ട്. സ്വ​​​പ്ന​​​യെ അ​​​ട്ട​​​ക്കു​​​ള​​​ങ്ങ​​​ര ജ​​​യി​​​ലി​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന​​​തി​​​ല്‍ ക​​​ഴ​​​ന്പി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല ജ​​​യി​​​ല്‍ ഡി​​​ഐ​​​ജി ര​​​ണ്ടു ദി​​​വ​​​സം മു​​​ന്‍​​​പു ജ​​​യി​​​ല്‍ ഡി​​​ജി​​​പി​​​ക്കു റി​​​പ്പോ​​​ര്‍​​​ട്ട് ന​​​ല്‍​​​കി​​​യി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ്വ​​​പ്ന സ​​​ഹ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.