ന്യൂഡൽഹി: കൊറോണ പോരാട്ടത്തിൽ മറ്റൊരു നിർണായക ചുവടുവെയ്പ്പ് കൂടി വെച്ച് ഇന്ത്യ. രാജ്യത്ത് ഒരു കോടിയിലധികം ബൂസ്റ്റർ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.19 ദിവസത്തിനകമാണ് ഈ നേട്ടം.

ആരോഗ്യപ്രവർത്തകർ,മുൻനിര കൊറോണ പോരാളികൾ, 60 വയസിന് മുകളിലുള്ളവർ എന്നിവർക്കാണ് ഒരു കോടിയിലധികം മുൻകരുതൽ ഡോസുകൾ നൽകിയത്.

കഴിഞ്ഞ വർഷം ഡിസംബർ 25 മുതലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യപ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും മുൻകരുതൽ ഡോസുകൾ നൽകുന്നത് പ്രഖ്യാപിച്ചത്. ഈ മാസം മുതൽ ഡോക്ടറുടെ ശുപാർശ പ്രകാരം 60 വയസിന് മുകളിലുള്ളവർക്കും ബൂസ്റ്റർ ഡോസ് എടുക്കാൻ അനുമതി ലഭിച്ചിരുന്നു.