ത​​​ല​​​ശേ​​​രി: ലോ​ക്നാ​ഥ് ബ​ഹ്റ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​യെ നി​യ​മി​ച്ചേ​ക്കും. കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സിഎം​ഡി​യാ​ണ് ത​ച്ച​ങ്ക​രി​യി​പ്പോ​ള്‍. ഇ​​​തു​​​വ​​​രെ വ​​​ഹി​​​ച്ച ചു​​​മ​​​ത​​​ല​​​ക​​​ളി​​​ലെ​​​ല്ലാം വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് ത​​​ച്ച​​​ങ്ക​​​രി.

ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന​​​തി​​​ന് ത​​​ട​​​സ​​​മാ​​​യി നി​​​ന്ന കേ​​​സു​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള കു​​​രു​​​ക്കു​​​ക​​​ള്‍ ഓ​​​രോ​​​ന്നും ഇ​​​തി​​​ന​​​കം ഒ​​​ഴി​​​വാ​​​യി​​​ട്ടു​​​ണ്ട്. വി​​​ജി​​​ല​​​ന്‍​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍ സു​​​ധേ​​​ഷ്കു​​​മാ​​​ര്‍, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സു​​​ര​​​ക്ഷാ​​​ച്ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​സ്പി​​​ജി ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍ അ​​​രു​​​ണ്‍​കു​​​മാ​​​ര്‍ സി​​​ന്‍​ഹ എ​​​ന്നി​​​വ​​​രാ​​​ണ് പോ​​​ലീ​​​സ് മേ​​​ധാ​​​വി പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന മ​​​റ്റു ര​​​ണ്ടു പേ​​​ര്‍.