ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്ത്‌ അര്‍ബുദമുക്‌തനായി, ആരാധകര്‍ക്കുള്ള കുറിപ്പിലാണു രോഗത്തെ കീഴ്‌പ്പെടുത്തിയ വിവരം നടന്‍ പങ്കുവച്ചത്‌. ‘ഈ യുദ്ധത്തില്‍ വിജയി’ച്ചെന്നായിരുന്നു താരത്തിന്റെ കുറിപ്പ്‌.

കൂടാതെ തനിക്കും കുടുംബത്തിനും പ്രയാസമേറിയ നാളുകളാണു കഴിഞ്ഞുപോയതെന്നു ദത്ത്‌ കുറിപ്പില്‍ വ്യക്‌തമാക്കി. തന്റെ കരുത്തരായ പടയാളികള്‍ക്ക്‌ ഏറ്റവും കടുത്ത യുദ്ധസാഹചര്യങ്ങളാണു ദൈവമൊരുക്കുന്നത്‌.

കഴിഞ്ഞ കുറച്ച്‌ ആഴ്ചകള്‍ എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രയാസകരമായ സമയമായിരുന്നു. എന്നാല്‍ അവര്‍ പറയുന്നത് പോലെ, ദൈവം തന്റെ ശക്തരായ പോരാളികള്‍ക്ക് ഏറ്റവും കഠിനമായ യുദ്ധങ്ങള്‍ നല്‍കുന്നു. ഇന്ന്, എന്റെ കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച്‌, ഈ യുദ്ധത്തില്‍ നിന്ന് വിജയിയായി പുറത്തുവന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നും താരം പറഞ്ഞു.