കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറായിരുന്ന നജ്മ കൊവിഡ് രോഗി കൃത്യമായ പരിചരണം കിട്ടാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്ന നഴ്‌സിംഗ് ഓഫീസര്‍ ജലജയുടെ ഓഡിയോ സന്ദേശം ശരിവച്ചാണ് രംഗത്തു വന്നത്. ഇതിനെത്തുടര്‍ന്നാണ് വിഷയം വലിയ രാഷ്ട്രീയ തര്‍ക്കമായി മാറിയത്.കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ കരഞ്ഞു പോയത് ധൈര്യക്കുറവു കൊണ്ടല്ലെന്ന് ഡോക്ടര്‍ നജ്മ പറഞ്ഞു. ‘സംസാരിക്കുന്നത് മനുഷ്യ ജീവന്റെ കാര്യങ്ങള്‍ ആയതുകൊണ്ടാണ്. ആരുടെയും സംരക്ഷണം ആവശ്യമില്ല. ഒറ്റയ്ക്ക് നില്‍ക്കാന്‍ ധൈര്യമുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയുടെയോ മതത്തിന്റെയോ പേരിലുള്ള ഒരു കരുവാക്കി തന്നെ മാറ്റരുത്. എല്ലാവരുടെയും മാനസിക പിന്തുണ മതി, പാര്‍ട്ടിയുടെയോ മതത്തിന്റെയോ പേരില്‍ അതു വേണ്ട എന്നാണ് പറഞ്ഞത് എന്നും ഡോക്ടര്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു.