ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ റദ്ദാക്കിയ വിമാനങ്ങളിലെ 74.3 ശതമാനം യാത്രക്കാര്‍ക്ക് 3200 കോടി രൂപയുടെ ടിക്കറ്റ് തുക മടക്കിനല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ബാക്കി നല്‍കാനുള്ള നടപടികള്‍ തുടരുകയാണ്.

റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റ് തുക യാതൊരു പിഴയുമില്ലാതെ മടക്കിനല്‍കണമെന്ന് ഒക്ടോബര്‍ ഒന്നിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

പണം മടക്കിനല്‍കാന്‍ വിമാന കമ്പനികള്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ച്‌ 31 വരെ സാവകാശമുണ്ട്.