അമേരിക്കയിലെ പെന്‍സില്‍വാനിയ നഗരത്തില്‍ പറന്നിറങ്ങുന്നത് നൂറ്കണക്കിന് കഴുകന്മാര്‍.ദുര്‍ഗന്ധവും ശല്യവും കാരണം പൊറുതിമുട്ടിയിരിക്കുകയാണ് തദ്ദേശവാസികള്‍. ഒരു മരക്കൊമ്ബില്‍ മാത്രം നൂറ്കണക്കിന് കഴുകന്മാരാണ് ചേക്കേറിയിരിക്കുന്നത്.നഗരത്തിലെ അനവധി വീടുകളുടെ മേല്‍ക്കൂരകള്‍ക്കും മറ്റ് ഭാഗങ്ങള്‍ക്കും കഴുകന്മാര്‍ കൊത്തിയും വിസര്‍ജിച്ചും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.

കൂടാതെ ഇവയുടെ വിസര്‍ജ്യവും ഛര്‍ദിലും പ്രദേശവാസികളില്‍ രോഗഭീതിക്ക് ഇടയാക്കിയിട്ടുണ്ട്. ഇവയുടെ ഛര്‍ദില്‍ വന്നുവീഴുന്ന ഇടങ്ങളില്‍ ഒരായിരം ശവങ്ങള്‍ പുഴുത്തുനാറുന്ന ദുര്‍ഗന്ധമാണെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറയുന്നു.ഇവയുടെ വിസര്‍ജ്യം ലോഹഭാഗങ്ങളില്‍ തുരുമ്ബ് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
കല്ലെറിഞ്ഞും,പാത്രം കൊട്ടിയും വെടിയൊച്ച കേള്‍പ്പിച്ചുമെല്ലാം ഇവയെ ഓടിക്കുവാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍.

സംരക്ഷിത വിഭാഗത്തില്‍പെടുന്ന പക്ഷിയായതിനാല്‍ ഇവയെ കൊല്ലാനും അനുമതിയില്ല. ഈ പക്ഷികള്‍ കാരണം ഇതുവരെ നൂറുകണക്കിന് ഡോളറിന്റെ നഷ്ടമാണ് ഈ ചെറുപട്ടണത്തിന് ഉണ്ടായിട്ടുള്ളത്.