അമേരിക്കയില്‍ ഫൈസര്‍ വാക്സീന്‍ അടിയന്തരമായി നല്‍കുന്നതിന് അനുമതി. 16 വയസിനു മുകളിലുള്ളവര്‍ക്ക് നല്‍കാം. 24 മണിക്കൂറിനകം ആദ്യ ഡോസ് നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ്‌ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശുശ്രൂഷാകേന്ദ്രങ്ങളില്‍ താമസിക്കുന്ന മുതിര്‍ന്നവര്‍ക്കുമാണ് മുന്‍ഗണന.

ഇതോടെ ഫൈസര്‍ വാക്സീന് അനുമതി നല്‍കിയ രാജ്യങ്ങള്‍ അഞ്ചായി. ബ്രിട്ടന്‍, സൗദി അറേബ്യ, ബഹ്റൈന്‍, കാനഡ എന്നിവയാണ് മറ്റു രാജ്യങ്ങള്‍ ഇന്ത്യയില്‍ ഫൈസര്‍ അപേക്ഷ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്റെ പരിഗണനയിലാണ്. വാക്സീന്‍ 95 ശതമാനം ഫലപ്രദം എന്നാണ് വിലയിരുത്തല്‍.