ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. ക്ഷേത്രത്തിലെ 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല.

നിലവില്‍ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചെങ്കിലും ക്ഷേത്രത്തിലെ പൂജകള്‍ക്ക് മുടക്കമില്ല.