കണ്ണൂര്‍: കെ.എം.ഷാജി എംഎല്‍എ വിദേശത്ത് പോയത് വിജിലന്‍സ് അറസ്റ്റ് ഭയന്നല്ലെന്നും മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നും മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കയ്യില്‍ അധികാരമുള്ളത് കൊണ്ടാണ് കേരളത്തില്‍ പ്രതിപക്ഷ നേതാക്കളെ ഉന്നം വച്ച്‌ അന്വേഷണം ഉണ്ടാകുന്നത്. ലീഗിന്റെ മതേതരത്വത്തിന് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായുണ്ടായ വലിയ മാറ്റം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മടുത്ത ഇടതുമുന്നണിക്ക് ആവേശം കെട്ടതിന്റെ തെളിവാണ് സുപ്രധാന നേതൃത്വം തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാത്തത്.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്ബത്തിക മാന്ദ്യം പരിഹരിക്കാനുമുള്ള പദ്ധതികള്‍ക്ക് യു.ഡി.എഫ് വരും കാലത്ത് രൂപം നല്‍കും. കിഫ്ബി എന്നത് ഉട്ടോപ്യന്‍ രീതിയാണ്. കയ്യില്‍ അധികാരമുള്ളത് കൊണ്ടാണ് കേരളത്തില്‍ പ്രതിപക്ഷ നേതാക്കളെ ഉന്നം വച്ച്‌ അന്വേഷണം ഉണ്ടാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.