ജയ്പുര്‍: രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച്‌ രണ്ട് എംഎല്‍എമാര്‍. ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി) യിലെ എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്.

പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍വി നേരിട്ടതിന് തൊട്ടുപിന്നാലെയാണ് ബിടിപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആകെയുള്ള 4371 പഞ്ചായത്ത് സമിതി സീറ്റുകളില്‍ ബിജെപി 1812 സീറ്റിലും കോണ്‍ഗ്രസ് 1695 സീറ്റിലുമാണ് വിജയിച്ചത്.

200 അംഗ സഭയില്‍ 118 എംഎല്‍എമാരുടെ പിന്തുണയുള്ള ഗെലോട്ടിന് ബിടിപി എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചത് നിലവില്‍ ഭീഷണിയാകില്ല.