സൂ​റ​റ്റ്: ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ല്‍ 18 വ​യ​സു​കാ​രി​യാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ല്‍​നി​ന്നും താ​ഴെ​ക്കു വ​ലി​ച്ചെ​റി​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പെ​ണ്‍‌​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി പാ​ര്‍​ലെ പോ​യി​ന്‍റ് ഏ​രി​യാ​യി​ലാ​യി​രു​ന്നു സം​ഭ​വം. നാ​ല്, അ​ഞ്ച് നി​ല​ക​ളു​ള്ള പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ങ്ങ​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്ത്, ചോ​ര​വാ​ര്‍​ന്ന് വ​ഴി​യി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ടെ​മ്ബോ ഡ്രൈ​വ​റു​ടെ മ​ക​ളാ​ണ് പെ​ണ്‍​കു​ട്ടി. ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍​നി​ന്നും കോ​ള​ജി​ലേ​ക്കു​പോ​യ​താ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ രാ​ത്രി വൈ​കി​യും കാ​ണാ​താ​യി​ട്ട് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ പി​താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.