ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനും ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിനും ജനുവരിയില്‍ ഇംഗ്ലണ്ടിന്റെ ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് പര്യടനത്തില്‍ വിശ്രമം അനുവദിച്ചു. എന്നാല്‍ ഇരുവരും അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ കളിക്കും. 16 കളിക്കാരുടെ സ്ക്വാഡില്‍ നിന്നും ഏഴ് ട്രാവല്‍ റിസര്‍വുകളില്‍ നിന്നും ഇരുവരെയും വെള്ളിയാഴ്ച ഇംഗ്ലണ്ട് സെലക്ടര്‍മാര്‍ ഒഴിവാക്കി.

ജനുവരി 2 ന് ഇംഗ്ലണ്ട് പുറപ്പെടും, ഗാലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ട് ടെസ്റ്റുകളും കളിക്കും, ആദ്യത്തേത് ജനുവരി 14 നും രണ്ടാമത്തേത് ജനുവരി 22 നും. രണ്ടും അടച്ച സ്റ്റേഡിയത്തിലായിരിക്കും കളിക്കുക. ശ്രീലങ്കയിലെത്തുമ്പോള്‍ ഇംഗ്ലണ്ട് ഹംബന്റോട്ടയില്‍ ക്വാറന്റൈനില്‍ വിധേയമാകും. ഈ കാലയളവില്‍ കളിക്കാര്‍ക്ക് മഹീന്ദ രാജപക്സ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ജനുവരി 5 മുതല്‍ 9 വരെ അഞ്ച് ദിവസം പരിശീലനം നേടാനാകും.

ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം:

ജോ റൂട്ട് , മൊയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്സണ്‍, ജോനാഥന്‍ ബെയര്‍‌സ്റ്റോ, ഡോം ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്‌ലര്‍, സാക്ക് ക്രാളി, സാം കുറാന്‍, ബെന്‍ ഫോക്സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്‌, ഡോം സിബ്ലി, ഒല്ലി സ്റ്റോണ്‍, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്