ഖത്തറില്‍ കോവിഡ് 19 രോബാധിതരുടെ എണ്ണം 1,30,210 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,505 പരിശോധനകളിലായി ഇന്ന് 266 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 230 പേര്‍ ഖത്തറിലുള്ളവരും 36 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവരുമാണ്. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 227 പേരാണ്. ഇതോടെ ആകെ രോഗമുക്തര്‍ 1,27 ആ,093യി.

രാജ്യത്ത് ഒരാള്‍ മരിച്ചതോടെ ആകെ കോവിഡ് മരണങ്ങള്‍ 225 ആയി. 78 വയസുള്ള രോഗിയാണ് ഇന്നു മരണമടഞ്ഞത്. ആഗോള തലത്തിലെ കുറഞ്ഞ മരണ നിരക്കുകളില്‍ ഒന്നാണ് ഖത്തറിലേത്. നിലവില്‍ ചികിത്സയിലുള്ളത് 2,892 പേരാണ്. ഇതില്‍ 373 പേര്‍ മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്.