മിലാന്‍: ഭാര്യയുമായി പിണങ്ങിയ യുവാവ് ദേഷ്യംതീര്‍ക്കാനായി നടന്നത് 450 കിലോമീറ്റര്‍. ഇറ്റലിയിലെ കോമോയിലാണ് സംഭവം നടന്നത്. ഭാര്യയുമായി വഴക്കിട്ട 48 കാരനാണ് ദേഷ്യം തീര്‍ക്കാന്‍ വേണ്ടി കിലോമീറ്ററുകളോളം നടന്നത്.

കോമോയില്‍ നിന്ന് നടന്നു തുടങ്ങിയ ഇയാളെ ഫാനോ എന്ന ചെറു പട്ടണത്തില്‍ വെച്ചാണ് പൊലീസ് കണ്ടെത്തുന്നത്. ദിവസേന 60 കിലോമീറ്റര്‍ ശരാശരി ദൂരമാണ് ഇയാള്‍ താണ്ടിയത്.

കോവിഡിനെ തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു സ്ഥലത്ത് ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുന്നത് കണ്ട ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

ഐഡി പരിശോനയില്‍ ഇയാളുടെ ഭാര്യ കാണ്മാനില്ലെന്ന് പരാതി നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തി. പൊലീസ് ബന്ധപ്പെട്ടതിനനെ തുടര്‍ന്ന് ഭാര്യ വന്ന് ഇയാളെ കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഇയാള്‍ക്ക് പിഴ ശിക്ഷയും ലഭിച്ചു.