മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. പാലാരിവട്ടം പാലം അഴിമതി കേസിലാണ് ഇന്ന് വാദം കേള്‍ക്കുക. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന് ഹൈക്കോടതി നല്‍കിയിരുന്നു.
വീണ്ടും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യണമെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍. ജാമ്യഹര്‍ജി പെട്ടെന്ന് പരിഗണിക്കണമെന്നും ആശുപത്രിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന ആശങ്കയുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് ചൂണ്ടിക്കാട്ടിയിരുന്നു.
കൂടാതെ കുറ്റപത്രം സമര്‍പ്പിച്ച് ഒന്‍പത് മാസത്തിനു ശേഷമുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്,എന്നാലും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.മുന്‍പ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിനെത്തുടര്‍ന്നാണ് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.