ന്യൂഡല്‍ഹി | ലോകത്തിനാവശ്യമായ കൊവിഡ് വാക്‌സിന്റെ ഭൂരിഭാഗവും ഇന്ത്യയിലായിരിക്കും നിര്‍മിക്കുകയെന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സി ഇ ഒ മാര്‍ക്ക് സൂസ്മാന്‍. ശക്തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് അതിന് സഹായിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സാധ്യമായ എല്ലാ രീതികളുപയോഗിച്ചും ഇന്ത്യ കോവിഡിനെ തുരത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തവര്‍ഷം പ്രതിരോധ മരുന്നുകള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് നമ്മളോരോരുത്തരും. വലിയൊരു ശതമാനം മരുന്നുകളുടെയും നിര്‍മാണം ഇന്ത്യയിലെ ശക്തരായ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെയായിരിക്കും നിര്‍മിക്കുന്നത്. രോഗത്തിന്റെ അടുത്തഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാനമേഖല അതായിരിക്കും -മാര്‍ക്ക് സൂസ്മാന്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു സൂസ്മാന്‍