കൊച്ചി : കൊച്ചി കോര്‍പറേഷനില്‍ കള്ളവോട്ട് നടന്നതായി പരാതി. 16-ാം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കൊച്ചി കോര്‍പറേഷനിലെ 16-ാം ഡിവിഷനില്‍ ഇന്ന് ഉച്ചയോടെയാണ് കള്ളവോട്ട് നടന്നെന്ന വിവരം പുറത്തു വരുന്നത്.

ഇടക്കൊച്ചി സ്വദേശി അജിത്ത് വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്. വോട്ടര്‍ ബൂത്തില്‍ നിന്നും ഇറങ്ങാതെ അകത്ത് തന്നെ നില്‍ക്കുകയാണ് അജിത്ത്. അതേസമയം, എറണാകുളത്ത് പോളിം​ഗ് ശതമാനം 70 പിന്നിട്ടു. 70.16 % ആണ് ഒടുവിലായി വന്ന റിപ്പോര്‍ട്ട്.