കൊല്‍ക്കത്ത : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ നടന്ന കല്ലേറില്‍ എംപി ജ്യോതിര്‍മയി സിംഗ് മഹാതോ പ്രതിഷേധിച്ചു. ബംഗാളിന്റെ അവസ്ഥ ഉത്തരകൊറിയയെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

മമത സര്‍ക്കാര്‍ നടത്തുന്നത് സ്വേഛാധിപത്യ ഭരണമാണെന്നും രാഷ്ട്രപതി ഭരണം ഉടന്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ബംഗാളില്‍ ആക്രമം കൂടി വരികയാണ്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനോട് മമതയെ ഉപമിച്ച മഹാതോ അക്രമരാഷ്ട്രീയം രാജ്യത്ത് വാഴാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി.

ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു നദ്ദയുടെ വാഹനത്തിന് നേരെ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണം. ജെപി നദ്ദയൊടൊപ്പമുണ്ടായിരുന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു മഹോതോയുടെ പ്രതികരണം.