മുംബൈ: മകരസംക്രമ നാളിൽ ആചാരാനുഠാനങ്ങൾ മുടക്കാതെ ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി. വീട്ടിലെ സ്വന്തം അടുക്കളയിൽ അടുപ്പിൽ പൊങ്കൽ തയ്യാറാക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. തന്റെ മകര പൊങ്കൽ ആഘോഷം ആരാധകർക്കും പാർട്ടിപ്രവർത്തകർക്കും പ്രേരണയാക ട്ടെയെന്നും നടി പറഞ്ഞു.

രാജ്യം മുഴുവൻ ഇന്ന് മകരസംക്രമ നിറവിലാണ്. വിവിധ സംസ്ഥാനങ്ങൾ വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളിലൂടെയാണ് സൂര്യഭഗവാനുമായി ബന്ധപ്പെട്ട ആഘോഷത്തെ കണക്കാക്കുന്നത്. ദക്ഷിണ ഭാരതത്തിൽ കാർഷിക സമൃദ്ധിയുടേയും പ്രകൃതിയുടെ ഊർജ്ജം കൂടുതൽ മനുഷ്യനിലേക്ക് എത്തു ന്നതിന്റേയും സങ്കൽപ്പമായിട്ടാണ് ആഘോഷം.

സന്ധ്യാനേരത്ത് വിളക്കുകൾ തെളിയിച്ചും കോലമിട്ടും തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷം വിശേഷപ്പെട്ടതാണ്. കേരളത്തിൽ മകരവിളക്ക് ആഘോഷം ശബരി മല തീർത്ഥാടനവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ എല്ലാവരും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ്.