വാര്‍ത്ത ഇതായിരുന്നു ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് യുവ നടി ആത്മഹത്യക്ക് ശ്രമിച്ചു കൊച്ചിയിലെ സുധീന്ദ്ര ആശുപത്രിയിലെ ചികിത്സക്ക് ശേഷം നടിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു എന്നും വാര്‍ത്ത വന്നു.

നടി ആരെന്നറിഞ്ഞില്ലെങ്കിലും, താന്‍ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ചു എന്നാണ് യുവ നടിയുടെ മൊഴി. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

എന്നാല്‍, ഇക്കാര്യം പോലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച്‌ അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങള്‍ മൂലമാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹമുയര്‍ന്നിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഭാമ തന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ വെറും കെട്ടുകഥകളാണെന്ന് പറഞ്ഞു രംഗത്തെത്തിയത് . പ്രചരിച്ച വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി..’കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്.

എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ച വര്‍ക്കായി പറയട്ടെ..ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി.’- എന്നാണ് ഭാമയുടെ പോസ്റ്റ്,.. അല്ലെങ്കിലും ഭാമയെന്തിന് ചാകാന്‍ നോക്കണം ആ കേസില്‍ അവര്‍ക്ക് പങ്കൊന്നുമില്ല. വ്യജന്മാര്‍ വര്‍ത്തകളുണ്ടാക്കട്ടെ നിങ്ങള്‍ വിഷമിക്കരുത് കുടുംബത്തോടൊപ്പം സുഖമായി ഇരിക്കുക