ഷാർജ: ലുലു എക്‌സ്‌ചേഞ്ച് ഒരുക്കിയ ‘സെൻറ് സ്മാർട്ട്, വിൻ സ്മാർട്ട്’ പ്രമോഷന്റെ ഭാഗ്യസമ്മാനം ഘാന സ്വദേശിക്ക്. മുവൈലയിലെ ഓട്ടോമൊബൈൽസ് കമ്പനി ജീവനക്കാരനായ അബ്ദുൽ ഗനിക്കാണ് ടെസ്ലകാർ സമ്മാനമായി ലഭിച്ചത്. ലുലു എക്‌സ്‌ചേഞ്ചിലൂടെ നേരിട്ടോ ‘ലുലു മണി’ ഡിജിറ്റൽ ആപ്പിലൂടെയോ സെപ്തംബർ-ഡിസംബർ മാസങ്ങളിൽ പണമിടപാട് നടത്തിയവരാണ് പ്രമോഷന്റെ ഭാഗമായത്.

കാറിനു പുറമെ രണ്ട് കിലോ വരെ സ്വർണവും രണ്ടര ലക്ഷം ദിർഹമിന്റെ ഗിഫ്റ്റ് വൗച്ചറുകളും ആയിരം വിജയികൾക്കായി നൽകി. ദുബൈ ബർഷ ലുലുമാളിൽ നടന്ന ചടങ്ങിൽ ലുലു ഇൻറർസ്‌നണൽ എക്‌സ്‌ചേഞ്ച് ഡി.ജി.എം ഷഫീസ് അഹമ്മദ് ടെസ്ല കാർ അബ്ദുൽ ഗനിക്ക് കൈമാറി. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ലുലു ഇന്റർനാഷണൽ എക്‌സ്ചേഞ്ച് കറൻസി വിനിമയം, അന്താരാഷ്‌ട്ര ട്രാൻസാക്ഷൻ എന്നീ മേഖലകളിൽ മികച്ച സേവനമാണ് നൽകിവരുന്നത്.