ശ്രീനഗർ: ഗാൽവൻ അതിർത്തിയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ച് ലഡാക്ക് ഭരണകൂടം. അഞ്ച് ലക്ഷം രൂപയാണ് സൈനികരുടെ ആശ്രിതർക്ക് നൽകുക. 2019 ലുണ്ടായ സംഘർഷത്തിൽ 14 സൈനികരാണ് വീരമൃത്യുവരിച്ചത്.

ലഡാക്ക് ആഭ്യന്തരവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കേണൽ ബിക്കുമല്ല സന്തോഷിന്റെ ഭാര്യ ബിക്കുമല്ല സന്തോഷ്, ശിപായി ഗണേഷ് റാമിന്റെ അമ്മ ജഗേശ്വരി ബായി, ശിപായി അമൻ കുമാറിന്റെ ഭാര്യ മിനുകുമാരി, ശിപായി കുന്ദൻ കുമാറിന്റെ ഭാര്യ ബേബി ദേവി,

ശിപായി രാജേഷ് ഒറാംഗിന്റെ അമ്മ അമ്മ മംമ്ത ഒറാംഗ്, ശിപായി ഗണേഷ് കുമാറിന്റെ ഭാര്യ ജഗേശ്വരി ബായ്, ശിപായി കുന്ദൻ കുമാറിന്റെ ഭാര്യ ബേബി ദേവി, ഹവിൽദാർ സുനിൽ കുമാറിന്റെ ഭാര്യ റിതീ ദേവി, ശിപായി ഗണേഷ് ഹൻസ്ദയുടെ അമ്മ കപ്ര ഹൻസ്ദ, ഹവൽദാർ ബിപുൽ റോയിയുടെ ഭാര്യ റുമ്പ റോയ്, ശിപായി ഗുർതേജ് സിംഗിന്റെ അമ്മ പ്രകാശ് കൗർത്, ശിപായി ജയ് കിഷോർ സിംഗിന്റെ അമ്മ മഞ്ജു ദേവി, നായിബ് സുബേദാർ നുദുറാം സോറന്റെ ഭാര്യ ലക്ഷ്മി മണി സോറൻ, ശിപായി ചന്ദ്രകാന്ത പ്രധാന്റെ അമ്മ മാലതി പ്രധാൻ, ശിപായി ചന്ദൻ കുമാറിന്റെ അമ്മ ധർമ്മ ദേവി , നായിക് ദീപക് സിംഗിന്റെ ഭാര്യ രേഖാ സിംഗ് എന്നിവർക്കാണ് പണം നൽകുക.

2019 ജൂൺ 15 നായിരുന്നു ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായി സംഘർഷമുണ്ടായത്.