തൃശൂർ: തൃശൂർ മൃഗശാലയിലെ പുള്ളിപ്പുലി ‘അപ്പു’ വിട പറഞ്ഞു. 26 വയസ്സായിരുന്ന പുള്ളിപ്പുലിയെ ഇന്ന് രാവിലെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പ്രായാധിക്യത്താൽ ഏറെ നാളായി അവശതയിലായിരുന്നു പുള്ളിപ്പുലി. ജീവനക്കാര്‍ ആണ് രാവിലെ കൂട്ടിനുള്ളിൽ ചത്ത നിലയിൽ അപ്പുവിനെ കണ്ടെത്തിയത്. 2020ൽ ഗംഗ എന്ന പുള്ളിപ്പുലിയും മൃഗ ശാലയിൽ ചത്തിരുന്നു. ഗംഗയുടെ മരണത്തോടെ, മൃഗശാലയിൽ പെൺ പുള്ളിപ്പുലികൾ പൂർണമായും ഇല്ലാതായിരുന്നു.