തിരുവനന്തപുരം: മകരപ്പൊങ്കല്‍ പ്രമാണിച്ച്‌​ കേരളിത്തിലെ ആറു ജില്ലകളില്‍ ശനിയാഴ്​ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്​ചയിലേക്ക്​ മാറ്റി.
തമിഴ്നാട്ടില്‍ വെള്ളിയാഴ്​ചയാണ്​ തൈപ്പൊങ്കല്‍. ഇതനുസരിച്ചാണ്​ സംസ്ഥാനത്ത് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നല്‍കിയ അവധിയില്‍ മാറ്റം വരുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്​, വയനാട്​ എന്നീ ജില്ലകളിലാണ്​ തൈപ്പൊങ്കല്‍ അവധിയുള്ളത്​. ​

ഈ ആറ് ജില്ലകളില്‍ ശനിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. അവധി വെള്ളിയാഴ്​ചയിലേക്ക്​ മാറ്റണമെന്നാവശ്യപ്പെട്ട്​ തമിഴ്​നാട്​ മുഖ്യമന്ത്രി എം. കെ സ്​റ്റാലിന്‍ കേരള മുഖ്യമന്ത്രിക്ക്​ കത്ത്​ നല്‍കിയിരുന്നു. കേരളത്തിലെ തമിഴ്​ ​പ്രൊട്ടക്​ഷന്‍ കൗണ്‍സിലും അവധി മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതി​ന്‍റെ അടിസ്​ഥാനത്തിലാണ്​ അവധി വെള്ളിയാഴ്​ചയിലേക്ക്​ മാറ്റുന്നത്​. ശനിയാഴ്​ച പ്രവര്‍ത്തി ദിനമായിരിക്കും.