ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിലും ബഹുഭൂരിഭാഗം ബാറ്റ്സ്മാന്മാര്‍ക്കും തിളങ്ങാനാകാതെ പോയപ്പോള്‍ ഇന്ത്യയ്ക്ക് ആശ്വാസമായി ഋഷഭ് പന്തിന്റെ ഇന്നിംഗ്സ്. മത്സരത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 198 റൺസിൽ അവസാനിച്ചപ്പോള്‍ ടീമിന് 211 റൺസിന്റെ ലീഡാണ് കൈവശമുള്ളത്.

പുറത്താകാതെ 100 റൺസ് നേടിയ ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്‍സെന്‍ നാല് വിക്കറ്റും കാഗിസോ റബാഡ, ലുംഗിസാനി എന്‍ഗിഡി എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

29 റൺസ് നേടിയ വിരാട് കോഹ്‍ലി ആണ് റൺസ് കണ്ടെത്തിയ മറ്റൊരു താരം. മറ്റാര്‍ക്കും തന്നെ പത്തിന് മുകളിലുള്ള സ്കോര്‍ നേടുവാന്‍ സാധിച്ചില്ല.