ന്യൂഡല്‍ഹി: ഇന്ത്യയില്‍ വ്യാപിച്ച കൊറോണ വൈറസിന് വലിയ തോതിലുള്ള ജനിതക വ്യതിയാനമില്ലെന്ന് പഠനം. ഐസിഎംആറും ബയോടെക്നോളജി വകുപ്പും ചേര്‍ന്നാണ് പഠനം നടത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം പുറത്തുവിട്ടിട്ടുണ്ട്.
വൈറസില്‍ സംഭവിക്കുന്ന ചില ജനിതക വ്യതിയാനങ്ങള്‍ ഫലപ്രദമായ വാക്സിന് വികസനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ വികസിപ്പിച്ച വാക്സിനുകളെയൊന്നും തന്നെ ഈ ജനിതക വ്യതിയാനങ്ങളൊന്നും ബാധിക്കില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
മൂന്ന് വാക്സിനുകള്‍ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടെണ്ണം രണ്ടാം ഘട്ടത്തിലും ഒന്ന് മൂന്നാം ഘട്ടത്തിലുമാണ്.