മ​സ്‍​ക​റ്റ്: ഇ​ന്ത്യക്കാര്‍ക്ക് ഇനി വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം. ഇന്ത്യ ഉ​ള്‍​പ്പെ​ടെ 103 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍​ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാന്‍ അനുമതിയായി.

കൂടുതല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നും ഒ​മാ​ന്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് തീ​രു​മാ​നം. പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ള്‍​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കും വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും പ്ര​വേ​ശ​നം. വി​സ​യി​ല്ലാ​തെ 10 ദി​വ​സം വ​രെ ഒ​മാ​നി​ല്‍ ത​ങ്ങാ​മെ​ന്ന് റോ​യ​ല്‍ ഒ​മാ​ന്‍ പോ​ലീ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു​.

നേ​ര​ത്തെ ത​ന്നെ ബു​ക്ക് ചെ​യ്‍​ത ഉ​റ​പ്പാ​ക്കിയ ഹോ​ട്ട​ല്‍ റി​സ​ര്‍​വേ​ഷ​ന്‍, ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ്, മ​ട​ങ്ങി​പ്പോ​കാ​നു​ള്ള ടി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​വേ​ശ​ന​ത്തി​നു​ള്ള നി​ബ​ന്ധ​ന​ക​ള്‍. എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടൂ​റി​സം രം​ഗ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ഒ​മാ​ന്‍ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.