താമരശ്ശേരി: പൂനൂര് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു. ചാലക്കര വട്ടത്തുമണ്ണില്‍ ഷമീറലി – ഷബ്ന ദമ്പതികളുടെ മകള്‍ ഫാത്തിമ ഷഹാമത്താണ് (9) കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ , ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
മടവൂര്‍ നടുക്കത്ത്പറമ്പത്ത് ഹാരിസ് -ഫസ്ന ദമ്പതികളുടെ മകള്‍ ഹന ഫാത്തിമ (7) തിങ്കളാഴ്ച രാത്രി മരിച്ചിരുന്നു.
തിങ്കളാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ പൂനൂര് പുഴയിലെ അവേലത്ത് കടവിലാണ് അപകടം. വല്യുമ്മ നഫീസ പുഴക്കടവില്‍ വസ്ത്രം അലക്കുന്നതിനിടെ പുഴയിലിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പെടുകയായിരുന്നു. നഫീസയുടെ ബഹളം കേട്ട് പുഴയോരത്തുണ്ടായിരുന്ന യുവാക്കള്‍ ഉടന്‍ കുട്ടികളെ കരക്കെടുത്ത് പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.