ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികൾ ഒന്നര ലക്ഷത്തിന് മുകളിൽ. ഇന്ന് 1,79,723 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 35,707,727 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണയെ തുടർന്ന് 146 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 4,83,936 ആയി. ആകെ രോഗികളിൽ 7,23,619. പേരാണ് രാജ്യത്ത് ചികിത്സയിൽ ഉള്ളത്. കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വർദ്ധനവ് ഉണ്ട്. നിലവിൽ 13.29 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കൊറോണ വ്യാപനം ആരംഭിച്ച് ഇതുവരെ 69,15,75,352 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 13,52,8717 സാമ്പിളുകൾ പരിശോധനയ്‌ക്ക് വിധേയമാക്കി.

അതേസമയം രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഇതുവരെ
4,033 പേരിലാണ് ഒമിക്രോൺ ബാധ കണ്ടെത്തിയത്.