കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പ്രതിപക്ഷ നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരം തുടരുന്നതിനിടെയാണ് പ്രതിപക്ഷം ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ശരദ് പവാര്‍, ഡി.രാജ തുടങ്ങിയവരാണ് രാഷ്ട്രപതിയെ കണ്ടത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യം പ്രധാനമാണെന്നും നിങ്ങള്‍ ഇപ്പോള്‍ ഉണര്‍ന്നില്ലെങ്കില്‍ പിന്നീട് ഒരിക്കലും ഉയരാന്‍ കഴിയില്ലെന്നാണ് തനിക് കര്‍ഷകരോട് പറയാനുള്ളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ കര്‍ഷകരാണ് നിര്‍മ്മിച്ചത്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നിര്‍ദേശം കര്‍ഷകര്‍ ബുധനാഴ്ച നിരസിച്ചു. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ശുപാര്‍ശകള്‍ ആണ് കര്‍ഷക സംഘടനകള്‍ നിരസിച്ചത്. കൂടാതെ ഡിസംബര്‍ 14 ന് രാജ്യവ്യാപകമായി കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്യുമെന്ന് അറിയിച്ചു.