ഇന്ത്യയില്‍ 250 ദശലക്ഷം ഡോളര്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെയുള്ള നിക്ഷേപമിറക്കുമെന്ന് ഷറഫ് ഗ്രൂപ്പ് പ്രതിനിധി ആനന്ദ് കലസ്കര്‍ പറഞ്ഞു. നിലവിലുള്ള 300 ദശലക്ഷം ഡോളറിന്‍റെ നിക്ഷേപത്തിന് പുറമെയാണിത്. നിലവില്‍ കപ്പല്‍, റെയില്‍, റോഡ്, വ്യോമഗതാഗതം ഉള്‍പ്പെടെയുള്ള മേഖലയിലാണ് ഷറഫ് ഗ്രൂപ്പിന് നിക്ഷേപമുള്ളത്. ഭക്ഷ്യസുരക്ഷയില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട രാജ്യങ്ങളാണ് ഇന്ത്യയും യു.എ.ഇയുമെന്ന് ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷനല്‍ സി.ഇ.ഒയും അഗ്തിയ ഗ്രൂപ്പ് ബോര്‍ഡ് മെമ്പറുമായ സയ്ഫീ രൂപവാല പറഞ്ഞു.

ഉച്ചകോടിയുടെ ഭാഗമായി അഗ്രോടെക് സെഷനില്‍ അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് തുടങ്ങിയവയെ കുറിച്ച്‌ ചര്‍ച്ച നടന്നു. ആധുനീക സാങ്കേതിക വിദ്യകള്‍ എങ്ങിനെയൊക്കെ പരീക്ഷിക്കാം എന്ന വിഷയത്തില്‍ വിദഗ്ധര്‍ ചര്‍ച്ച നയിച്ചു. രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ഗൗരവമായെടുക്കണമെന്നും ആശയങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ എല്ലവരും മുന്നിട്ടിറങ്ങണമെന്നും ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അമന്‍ പുരി പറഞ്ഞു.