ഫ്രഞ്ച് ഫുട്‌ബോള്‍ പവര്‍ഹൗസ് ആയ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പി‌എസ്‌ജി) ബുധനാഴ്ച നടന്ന യുവേഫ ചാമ്പ്യന്‍സ്  ലീഗ് മത്സരത്തില്‍ തുര്‍ക്കിയുടെ ഇസ്താന്‍ബൂളിനെ 5-1 ന് പരാജയപ്പെടുത്തി ഗ്രൂപ്പ് എച്ച്‌ നേടി. നേയ്മര്‍,എമ്പാപേ എന്നിവരാണ് ഗോളുകള്‍ നേടിയത്. നെയ്മര്‍ മൂന്ന് ഗോള്‍ നേടിയപ്പോള്‍ എമ്പാപേ രണ്ട് ഗോളുകള്‍ നേടി.

ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ പിഎസ്ജി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ മികച്ച ഫോം ആണ് നേയ്മര്‍ നടത്തുന്നത്. 57-ാം മിനിറ്റില്‍ ടര്‍ക്കിഷ് മിഡ്ഫീല്‍ഡര്‍ മെഹ്മെത് ടോപാല്‍ ആണ് ആശ്വാസ ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടം ബുധനാഴ്ച അവസാനിച്ചതോടെ മികച്ച രണ്ട് ടീമുകളായ പി‌എസ്‌ജിയും ലീപ്സിഗും 16 ആം റൗണ്ടിലേക്ക് മുന്നേറി.

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 9 പോയിന്റ് നേടി ഗ്രുപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പ് എച്ചില്‍ 3 പോയിന്റുമായി ബസക്‌സീര്‍ അവസാന സ്ഥാനത്തെത്തി. ടര്‍ക്കിഷ് ക്ലബ് യൂറോപ്യന്‍ മത്സരത്തില്‍ നിന്ന് പുറത്തായി.