വൈലത്തൂര്‍ : തമിഴ്‌നാട് ഈറോഡ് സത്യമംഗലത്ത് കായലില്‍ കുളിക്കുന്നതിനിടെ മലയാളി യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു . പൊന്മുണ്ടം അമ്ബിളി സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് ശഫീഖ് (21) ആണ് മരിച്ചത് . ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം നടന്നത് .

ശഫീഖ് തമിഴ്‌നാട് പുങ്കമ്ബളിയിലെ പിതാവിന്റെ ബേക്കറിയില്‍ എത്തിയതായിരുന്നു. അഞ്ചു പേരടങ്ങുന്ന സുഹ്യത്തുക്കളുമൊന്നിച്ച്‌ കായലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായത്. തുടര്‍ന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് മൃതദേഹം കണ്ടെത്തിയത് . സത്യമംഗലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

മാതാവ്: ഖദീജ. സഹോദരങ്ങള്‍: ഷംസീര്‍, ഷഫ്‌ന ഷെറിന്‍.