കോഴിക്കോട്; സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്റെ എല്ലാ വിദേശ യാത്രകളും വന്‍ ദുരൂഹത കലര്‍ന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇതിനെക്കുറിച്ച് ചില സുപ്രധാന കാര്യങ്ങള്‍ പുറത്ത് പറയാനുണ്ടെന്നും നാളെ പറയുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കൂടാതെ ശ്രീരാമ കൃഷ്ണന്റെ വിദേശ യാത്രകളെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നാളെ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ചിലത് പറയുമെന്നും രമേശ് ചെന്നിത്തല . നാളെ രാവിലെ 9 മണിക്ക് കോഴിക്കോട് ഡി സി സി ഓഫീസില്‍ ചെന്നിത്തല വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്, ഇവിടെ വച്ച് ഇതുവരെ പറയാത്ത ചില സുപ്രധാന കാര്യങ്ങള്‍ അദ്ദേഹം അറിയിക്കുമെന്നാണ് വിവരം.
സര്‍ക്കാര്‍ തന്നെ സ്വര്‍ണ്ണ കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപിച്ചു, കൂടാതെ ജയിലില്‍ അപായപ്പെടുത്താന്‍ ശ്രമമുണ്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴി ഇതിന് തെളിവാണെന്ന് ചെന്നിത്തല .നാളെ ചില കാര്യങ്ങള്‍ തുറന്ന് പറയുമെന്ന പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേരളം മുഴുവന്‍ വാര്‍ത്താ സമ്മേളനത്തിനായി ഉറ്റുനോക്കുകയാണ്.