മമ്മൂട്ടിയുടെ വാഹനങ്ങളോടുള്ള പ്രിയം ഏറെ പ്രസിദ്ധമാണ്. നിരവധി വാഹനങ്ങള്‍ സ്വന്തമായിട്ടുള്ള മമ്മൂട്ടിയുടെ വാഹനങ്ങളുടെ നമ്പര്‍ എല്ലാം തന്നെ 369 എന്നവസാനിക്കുന്നതാണ്.
മമ്മൂക്കയുടെ വാഹന കളക്ഷനിലേക്ക് പുതിയ ഒരു വാഹനം കൂടി എത്തിയിരിക്കുകയാണ് ഇപ്പോള്‍. പുതുതായി ഒരു കാരവാനാണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്.

യാത്രയ്ക്ക് കൂടി അനുയോജ്യമായ തരത്തില്‍ ആണ് പുതിയ കാരവാന്‍ ഒരുക്കിയിരിക്കുന്നത്. പുതിയ വണ്ടിയുടെയും നമ്പര്‍ 369 തന്നെയാണ്. KL 07 CU 369 എന്നതാണ് കാരവാനിന്റെ നമ്പര്‍.
ബെഡ്റൂം അടക്കമുള്ള സൗകര്യങ്ങളും കാരവാനിലുണ്ട്. വോള്‍വോ ബസ്സിലാണ് പുതിയ കാരവാന്‍ പണി കഴിപ്പിച്ചിരിക്കുന്നത്.ഓജസ് ഓട്ടോമൊബൈല്‍സ് ആണ് വണ്ടി തയ്യാറാക്കിയത്.

കടും നീലയും വെള്ളയുമാണ് കാരവാന് നല്‍കിയിരിക്കുന്ന നിറം. കാരവാന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം വൈറല്‍ ആണ്. നേരത്തെ 275 ദിവസങ്ങള്‍ക്ക് ശേഷം വീടിന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.