ബ്രസീലില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തയാള്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതായി റിപ്പോര്‍ട്ട്. 28 വയസ്സുകാരനാണ് വൈറസ് ബാധയേറ്റ് മരിച്ചത് ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബ്രസീലിലെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് വാക്‌സിന്റെ പരീക്ഷണത്തിനായി തയ്യാറെടുക്കവെയാണ് യുവാവിന്റെ മരണം.

അതേസമയം ഇദ്ദേഹത്തിന് വാക്‌സിന്‍ നല്‍കിയിരുന്നോ എന്നതിനെ പറ്റിയുള്ള വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചാണ് വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണ് മന്ത്രാലയം അറിയിച്ചത്.

കൂടാതെ വാക്‌സിന്‍ പരീക്ഷണത്തെ ഇത്തരം വാര്‍ത്തകള്‍ ബാധിക്കുമെന്നും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.