തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകാതെ പ്രമുഖര്‍.എ.കെ. ആന്റണിയും വി.എസ്. അച്യുതാനന്ദനും ഇത്തവണ വോട്ട് ചെയ്തില്ല. കോവിഡ് മുക്തനായശേഷം ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വിശ്രമത്തിലായതിനാലാണ് എ.കെ. ആന്റണിക്കു വോട്ടു ചെയ്യാന്‍ കഴിയാതിരുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണു മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വോട്ട് ചെയ്യാനെത്താതിരുന്നത്.
തിരുവനന്തപുരം നഗരസഭയിലെ ജഗതി വാര്‍ഡിലാണ് എ.കെ. ആന്റണിയുടെ വോട്ട്. ഭാര്യ എലിസബത്ത് ആന്റണിയും കോവിഡ് നെഗറ്റീവ് ആയശേഷം വിശ്രമത്തിലാണ്. ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനായ വിഎസ് അനാരോഗ്യം മൂലം തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്കു യാത്ര ചെയ്യാനാകാത്തതിനാല്‍ തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍, അതിനു നിയമമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്.ഗൗരിയമ്മ അനാരോഗ്യം മൂലം വോട്ടു ചെയ്തില്ല.