കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കര്‍ണാടകയില്‍ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കി ബി.ജെ.പി സര്‍ക്കാര്‍. ജനതാദള്‍ സെക്കുലറിന്റെ പിന്തുണയോടെ ചൊവ്വാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ ഭൂപരിഷ്‌കരണ (ഭേദഗതി) നിയമം പാസാക്കിയത്.

കാര്‍ഷിക ഭൂമി വാങ്ങുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നതാണ് ഭൂപരിഷ്‌കരണ നിയമം. വ്യവസായികള്‍ക്ക് (അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികള്‍ക്ക്) കാര്‍ഷിക ഭൂമി കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിന് ഭേദഗതി വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്നത്.