റിയാദ്​: ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സന്ദര്‍ശനം ഇൗ മാസം 13നും 14നുമാണ്​. ആദ്യമായാണ്​ ഒരു ഇന്ത്യന്‍ സൈനിക തലവന്‍ സൗദി അറേബ്യയിലെത്തുന്നത്​.

സൗദി തലസ്ഥാന നഗരത്തിലെത്തുന്ന അദ്ദേഹം ദ്വദിന പര്യടനത്തിനിടയില്‍ ഉന്നത പ്രതിരോധ, സൈനിക തല യോഗങ്ങളില്‍ സംബന്ധിക്കും. പ്രതിരോധ, സൈനീക രംഗത്തെ ഉന്നത ഉദ്യോഗസ്​ഥരുമായി കൂടിക്കാഴ്​ചകള്‍ നടത്തും. രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ഇരുരാജ്യങ്ങളുടെയും കാഴ്​ചപ്പാടുകള്‍ കൈമാറും. റോയല്‍ സൗദി ലാന്‍ഡ്​ ഫോഴ്​സി​െന്‍റയും ജോയിന്‍റ്​ ഫോഴ്​സ്​ കമാന്‍ഡി​െന്‍റയും ആസ്ഥാനങ്ങളും കിങ്​ അബ്​ദുല്‍ അസീസ്​ മിലിറ്ററി അക്കാദമിയും ഇന്ത്യന്‍ സൈനിക തലവന്‍ സന്ദര്‍ശിക്കും.
സൗദി നാഷനല്‍ ഡിഫന്‍ഡ്​ യൂനിവേഴ്​സിറ്റി സന്ദര്‍ശിക്കുന്ന അദ്ദേഹം വിദ്യാര്‍ഥികളെയും വിവിധ ഫാക്കല്‍റ്റികളെയും അഭിസംബോധന ചെയ്യും. ഇന്ത്യന്‍ കരസേനാ മേധാവി യു.എ.ഇയും സന്ദര്‍ശിക്കുന്നുണ്ട്​. ബുധനാഴ്​ച യു.എ.ഇയില്‍ എത്തുന്ന അദ്ദേഹം വ്യാഴാഴ്​ച വരെ അവിടെയുണ്ടാവും. മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥരുമായി അദ്ദേഹം അവിടെ കൂടിക്കാഴ്​ചകള്‍ നടത്തും. ആദ്യമായാണ്​ ഒരു ഇന്ത്യന്‍ പട്ടാള മേധാവി യു.എ.ഇയും സന്ദര്‍ശിക്കുന്നത്​. സൗദി, യു.എ.ഇ സന്ദര്‍ശനങ്ങള്‍ പുതിയ ചരിത്രം കുറിക്കുമെന്നാണ്​ വിശേഷിപ്പിക്കപ്പെടുന്നത്​.